ഓണം വന്നേ !!!!!!!❤

 ജീവിതത്തിൽ അധികം ഉള്ളു തുറന്ന് സന്തോഷിക്കാൻ വളരെ പേടിയുള്ള വ്യക്തിയെന്ന നിലക്ക് ഇന്നത്തെ ദിവസം ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമായി. ഏതാണ്ട് ആറുവര്ഷത്തിനുശേഷം ആണ് ഒരു കലാലയത്തിന്റെ ഭാഗമായി അതായത് വീണ്ടും ഒരു വിദ്യാർത്ഥിയായി ഓണം ആഘോഷിക്കാനുള്ള അവസരം കിട്ടുന്നത്. ആ അവസരം നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞു എന്നുള്ള കൃതാര്ഥതയോടു കൂടിയാണ് ഇതെഴുതുന്നത്. ഒരുപാട് നാളുകൾക്ക് ശേഷം സ്വയം മറന്ന് ആഘോഷിച്ച ദിവസം. പ്രിയ കൂട്ടുകാരുടെ കൂടിയുള്ള കളികളും ,പാട്ടും, ഡാൻസും എല്ലാം തന്നെ ഈദിവസത്തെ സന്തോഷാബഹുലമാക്കി... ഓണസദ്യയെക്കുറിച്ച പ്രത്യേകം എടുത്ത്  പറയണം... ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഞങ്ങൾക്കുവേണ്ടി തയാറാക്കിയ സദ്യയും അടിപൊളിയായി എന്ന വേണം പറയാൻ... ഒരുപാട് തുള്ളികളിച്ചതിന്റെ ക്ഷീണമുണ്ട് കൂട്ടത്തിൽ പത്തു ദിവസത്തിലും ചെയ്ത തീരാത്തത്ര ജോലിയും. 

നല്ലൊരു ഓണാഘോഷം സമ്മാനിച്ചതിന് കോളേജിനോടും കൂട്ടുകാരോടും അതിനൊക്കെ മുകളിലായി ദൈവത്തോടും നന്ദി അറിയിക്കുന്നു. 

എല്ലാവര്ക്കും ഓണാശംസകൾ.😃

Comments

Popular posts from this blog

Induction unit, the second lesson😊

The second last day at SCV☺️

New year, new beginning?